തയ്യൽത്തൊഴിലാളികൾ ധർണ നടത്തി

തയ്യൽത്തൊഴിലാളികൾ ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടത്തിയ ധർണ എകെടിഎ 
സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനംചെയ്യുന്നു


  കൊല്ലം തയ്യൽത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ ഇഎസ്‌ഐ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും ഇന്ധനവില വർധനയ്‌ക്കെതിരെയും ഓൾ കേരള ടൈലേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ ധർണ നടത്തി. കോർപറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, സംസ്ഥാനത്ത്‌ തയ്യൽത്തൊഴിലാളികൾക്കു വേണ്ടി രൂപീകരിച്ച ക്ഷേമനിധി പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുക, തൊഴിലാളികളുടെ ഇരട്ട പെൻഷൻ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കുക, വെട്ടിക്കുറച്ച വിരമിക്കൽ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  എകെടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അധ്യക്ഷയായി. സെക്രട്ടറി ജി സജീവൻ, എസ് ഷാജി, കെ സുരേന്ദ്രൻ, നൂർജഹാൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News