25 April Thursday
ഇഎസ്‌ഐ നടപ്പാക്കണം

തയ്യൽത്തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

തയ്യൽത്തൊഴിലാളികൾ ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ നടത്തിയ ധർണ എകെടിഎ 
സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനംചെയ്യുന്നു

 

കൊല്ലം
തയ്യൽത്തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ ഇഎസ്‌ഐ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും ഇന്ധനവില വർധനയ്‌ക്കെതിരെയും ഓൾ കേരള ടൈലേഴ്‌സ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസിനു മുന്നിൽ ധർണ നടത്തി. കോർപറേറ്റ് വൽക്കരണം അവസാനിപ്പിക്കുക, സംസ്ഥാനത്ത്‌ തയ്യൽത്തൊഴിലാളികൾക്കു വേണ്ടി രൂപീകരിച്ച ക്ഷേമനിധി പ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുക, തൊഴിലാളികളുടെ ഇരട്ട പെൻഷൻ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കുക, വെട്ടിക്കുറച്ച വിരമിക്കൽ ആനുകൂല്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. 
എകെടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സരസ്വതി അമ്മാൾ അധ്യക്ഷയായി. സെക്രട്ടറി ജി സജീവൻ, എസ് ഷാജി, കെ സുരേന്ദ്രൻ, നൂർജഹാൻ, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top