ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമീഷണറുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹെെക്കകമീഷണര്‍ക്ക് അകമ്പടിപോയ കാര്‍ അപകടത്തെ തുടര്‍ന്ന്  മറിഞ്ഞ നിലയില്‍


ചവറ ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ഡോ. ഡി വെങ്കിടേശ്വർക്ക്‌ അകമ്പടിപോയ കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്‌. ഡ്രൈവര്‍ കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സുനീഷ് (50), സുനില്‍, ഷണ്മുഖന്‍, ശരവണണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ചവറ കൊറ്റന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപം ബുധൻ വൈകിട്ട്‌ ആറിനാണ്‌ അപകടം.  വിഴിഞ്ഞത്തുനിന്ന്‌ കോഴിക്കോട്ടേക്ക്‌ പോയ മത്സ്യം കയറ്റിയ ഇൻസുലേറ്റഡ്‌ വാനുമായി കൂട്ടിയിടിച്ച കാർ മൂന്നുതവണ തലകീഴായി മറിഞ്ഞു. ഹൈക്കമീഷണര്‍  ചവറയിൽ എത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ സുനീഷിനെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷന്മുഖന്‍, സുനില്‍, ശരവണന്‍ എന്നിവരുടെ പരിക്ക്‌ നിസാരമായതിനാൽ ഹൈക്കമീഷണര്‍ക്കൊപ്പം യാത്രതിരിച്ചു. Read on deshabhimani.com

Related News