25 April Thursday

ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമീഷണറുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹെെക്കകമീഷണര്‍ക്ക് അകമ്പടിപോയ കാര്‍ അപകടത്തെ തുടര്‍ന്ന്  മറിഞ്ഞ നിലയില്‍

ചവറ
ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ഡോ. ഡി വെങ്കിടേശ്വർക്ക്‌ അകമ്പടിപോയ കാര്‍ മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്‌. ഡ്രൈവര്‍ കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സുനീഷ് (50), സുനില്‍, ഷണ്മുഖന്‍, ശരവണണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേശീയപാതയില്‍ ചവറ കൊറ്റന്‍കുളങ്ങര പെട്രോള്‍ പമ്പിനു സമീപം ബുധൻ വൈകിട്ട്‌ ആറിനാണ്‌ അപകടം.
 വിഴിഞ്ഞത്തുനിന്ന്‌ കോഴിക്കോട്ടേക്ക്‌ പോയ മത്സ്യം കയറ്റിയ ഇൻസുലേറ്റഡ്‌ വാനുമായി കൂട്ടിയിടിച്ച കാർ മൂന്നുതവണ തലകീഴായി മറിഞ്ഞു. ഹൈക്കമീഷണര്‍  ചവറയിൽ എത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റ സുനീഷിനെ നീണ്ടകര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷന്മുഖന്‍, സുനില്‍, ശരവണന്‍ എന്നിവരുടെ പരിക്ക്‌ നിസാരമായതിനാൽ ഹൈക്കമീഷണര്‍ക്കൊപ്പം യാത്രതിരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top