പഠനോപകരണവും ചികിത്സാസഹായ വിതരണവും

താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു)ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പഠനോപകരണം, ചികിത്സാ ധനസഹായ വിതരണം സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു


ചവറ കരുനാഗപ്പള്ളി താലൂക്ക് ഡ്രൈവേഴ്സ് യൂണിയൻ (സിഐടിയു)ചവറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ ധനസഹായ വിതരണം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സ്വയംപ്രകാശ് അധ്യക്ഷനായി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ പഠനോപകരണം, ചികിത്സാ ധനസഹായ എന്നിവ വിതരണം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് വി ദിവാകരൻ, സെക്രട്ടറി പി ജി കൃഷ്ണൻ, സുലൈമാൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News