കുറുപ്പിന്റെ വിജയം ആഘോഷിച്ച് 
ദുൽഖര്‍ ആരാധകര്‍

കുറുപ്പിന്റെ വിജയാഘോഷത്തിന്‌ 
തയ്യാറാക്കിയ കേക്ക്‌


കൊല്ലം കുറുപ്പ് സിനിമയുടെ വിജയം ആഘോഷിച്ച്‌ ദുൽഖർ സൽമാൻ ഫാൻസ്‌. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 75ൽ പരം സ്ഥലങ്ങളിൽ ഒരേദിവസം ഒരേസമയം ജീവകാരുണ്യ പ്രവർത്തനം നടത്തിയായിരുന്നു ആഘോഷം.  കൊല്ലത്ത് ഇരവിപുരം കാരുണ്യതീരം ബാലഭവൻ, കുരിയോട്- ബെദ്സയ്ദ റിഹാബിലിറ്റേഷൻ സെന്റർ, കൊല്ലം -ക്യുഎസ്എസ്എസ് ഓൾഡേജ് ഹോം, ഇരവിപുരം -കാരുണ്യതീരം ഓൾഡേജ് ഹോം, കടപ്പ മൈനാഗപ്പള്ളി- സ്നേഹനിലയം അഭയമന്ദിരം എന്നിവിടങ്ങളിൽ ആരാധകർ ഉച്ചഭക്ഷണം വിതരണംചെയ്‌തു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ ഷാനു, ശരത്, സുബിൻ, വൈശാഖ് എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News