ഗജമുത്തച്ഛന്റെ ഓർമ പുതുക്കി

ഗജമുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ ഓർമ പുതുക്കൽ 
ചടങ്ങിൽനിന്ന്‌


​കൊട്ടാരക്കര മഹാ​ഗണപതിക്ഷേത്രത്തിലെ ​ഗജമുത്തച്ഛൻ കൊട്ടാരക്കര കൃഷ്ണൻകുട്ടിയുടെ ഓർമ പുതുക്കി. കൊല്ലം ജില്ലാ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സഹകരണസംഘമാണ് സ്‌മൃതിമണ്ഡപം സമർപ്പിച്ച്‌ 12 വർഷം തികയുന്ന വേളയിൽ ഓർമ പുതുക്കിയത്. സമ്മേളനം കൊട്ടാരക്കര മുനിസിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. ആർ ഷാജിശർമ അധ്യക്ഷനായി. കൗൺസിലർമാരായ അരുൺ കാടാംകുളം, എസ്‌ സബിത, ദേവസ്വം അസിസ്റ്റന്റ് കമീഷണർ ​ഗോപൻ, ആർ രവീന്ദ്രൻപിള്ള, അനിൽകുമാർ, അജിത്, അനിൽ കണ്ണംകര, സുധീഷ്, വാസുദേവൻ ഉണ്ണി, ജയദേവൻപിള്ള എന്നിവർ സംസാരിച്ചു. പ്രതിമ രൂപകൽപ്പനചെയ്ത ശിൽപ്പി അനിൽകുമാറിനെ ആദരിച്ചു.   Read on deshabhimani.com

Related News