കുന്നത്തൂരിൽ പരിശോധന ശക്തമാക്കി

ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു


ശാസ്താംകോട്ട കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കുന്നത്തൂർ താലൂക്കിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും ശക്തമാക്കി. ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി, പടി. കല്ലട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നീ വില്ലേജ് പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തടിച്ചുകൂടാൻ ഇടയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. രണ്ടു ഷിഫ്റ്റുകളിലായാണ് പരിശോധന. ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ രാജേശ്വരി, ജി അനിൽകുമാർ, ജെ ജയകൃഷ്ണൻ, കെ ആർ ദീപ്തി, എം എസ് ഷീബ, ജെ സലിം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് തഹസിൽദാർ ജി സുരേഷ് ബാബു, എൽ ആർ തഹസിൽദാർ നിസാം എന്നിവർ അറിയിച്ചു.     Read on deshabhimani.com

Related News