24 April Wednesday

കുന്നത്തൂരിൽ പരിശോധന ശക്തമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

ഉദ്യോഗസ്ഥർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നു

ശാസ്താംകോട്ട
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ കുന്നത്തൂർ താലൂക്കിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനയും ബോധവൽക്കരണവും ശക്തമാക്കി. ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, മൈനാഗപ്പള്ളി, പടി. കല്ലട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക് എന്നീ വില്ലേജ് പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയങ്ങൾ, മാർക്കറ്റുകൾ തുടങ്ങി ജനങ്ങൾ തടിച്ചുകൂടാൻ ഇടയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.
രണ്ടു ഷിഫ്റ്റുകളിലായാണ് പരിശോധന. ഡെപ്യൂട്ടി തഹസിൽദാർമാരായ ആർ രാജേശ്വരി, ജി അനിൽകുമാർ, ജെ ജയകൃഷ്ണൻ, കെ ആർ ദീപ്തി, എം എസ് ഷീബ, ജെ സലിം എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് തഹസിൽദാർ ജി സുരേഷ് ബാബു, എൽ ആർ തഹസിൽദാർ നിസാം എന്നിവർ അറിയിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top