നമുക്കൊരുക്കാം അവർ പഠിക്കട്ടെ

എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണം


പുനലൂർ എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഓലപ്പാറയിലെ 150 വിദ്യാർഥികൾക്ക് പഠനോപകരണം വിതരണംചെയ്‌തു.മൂന്ന് നോട്ടുബുക്ക്‌, പേന, പെൻസിൽ, കട്ടർ, ഇറൈസർ എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകിയത്. ജില്ലാ സെക്രട്ടറി ഗോപികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പുസ്തകവണ്ടി സിപിഐ എം ഇടമൺ ലോക്കൽ സെക്രട്ടറി എ സലിം ഫ്ലാഗ്‌ഓഫ്‌ ചെയ്‌തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ അഭിഷേക് അധ്യക്ഷനായി. സെക്രട്ടറി ആരോമൽ സ്വാഗതം പറഞ്ഞു. മുനീഫ്, ഷോൺ, ആകാശ്, വിഘ്നേഷ്, ജീവൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News