24 April Wednesday

നമുക്കൊരുക്കാം അവർ പഠിക്കട്ടെ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പഠനോപകരണം

പുനലൂർ
എസ്എഫ്ഐ പുനലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഓലപ്പാറയിലെ 150 വിദ്യാർഥികൾക്ക് പഠനോപകരണം വിതരണംചെയ്‌തു.മൂന്ന് നോട്ടുബുക്ക്‌, പേന, പെൻസിൽ, കട്ടർ, ഇറൈസർ എന്നിവ അടങ്ങിയ കിറ്റുകളാണ് നൽകിയത്. ജില്ലാ സെക്രട്ടറി ഗോപികൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. പുസ്തകവണ്ടി സിപിഐ എം ഇടമൺ ലോക്കൽ സെക്രട്ടറി എ സലിം ഫ്ലാഗ്‌ഓഫ്‌ ചെയ്‌തു. എസ്എഫ്ഐ ഏരിയ പ്രസിഡന്റ്‌ അഭിഷേക് അധ്യക്ഷനായി. സെക്രട്ടറി ആരോമൽ സ്വാഗതം പറഞ്ഞു. മുനീഫ്, ഷോൺ, ആകാശ്, വിഘ്നേഷ്, ജീവൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top