ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചിട്ടശേഷം 
പണം അപഹരിച്ചതായി പരാതി



പത്തനാപുരം  സ്വകാര്യ എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്ന ജീവനക്കാരനില്‍നിന്ന് 13 ലക്ഷം രൂപ അപഹരിച്ചതായി പരാതി. പട്ടാഴി അന്തമൺ സ്വദേശി ഗോകുലാണ് കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയത്. വെള്ളി രാത്രി ഏഴിന് പട്ടാഴി വിരുത്തി ജങ്ഷനിലാണ് സംഭവം. കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് അജ്ഞാതസംഘം പണം കൊണ്ടുപോയത്​. കൊല്ലം റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോകുലിന്റെ വിശദമായ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്.   Read on deshabhimani.com

Related News