09 May Thursday

ഇരുചക്രവാഹന യാത്രക്കാരനെ ഇടിച്ചിട്ടശേഷം 
പണം അപഹരിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023
പത്തനാപുരം 
സ്വകാര്യ എടിഎം കൗണ്ടറില്‍ പണം നിറയ്ക്കുന്ന ജീവനക്കാരനില്‍നിന്ന് 13 ലക്ഷം രൂപ അപഹരിച്ചതായി പരാതി. പട്ടാഴി അന്തമൺ സ്വദേശി ഗോകുലാണ് കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കിയത്. വെള്ളി രാത്രി ഏഴിന് പട്ടാഴി വിരുത്തി ജങ്ഷനിലാണ് സംഭവം. കാറിടിച്ച് വീഴ്ത്തിയ ശേഷമാണ് അജ്ഞാതസംഘം പണം കൊണ്ടുപോയത്​. കൊല്ലം റൂറൽ എസ്‌പി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഗോകുലിന്റെ വിശദമായ മൊഴിയും പൊലീസ് ശേഖരിച്ചിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷകസംഘം ശേഖരിക്കുന്നുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top