വൃക്കരോഗിക്ക്‌ സഹായവുമായി പ്രഷ്യസ് ഡ്രോപ്സ്

പ്രഷ്യസ് ഡ്രോപ്സിന്റെ ഡയാലിസിസ് ചികിത്സാ സഹായം ധനമന്ത്രി 
കെ എന്‍ ബാല​ഗോപാല്‍ കൈമാറുന്നു


കൊട്ടാരക്കര സത്യസായി ബാബയുടെ 96 –-ാമത് ജന്മദിനത്തിൽ വൃക്കരോഗിയുടെ ഡയാലിസിസ് ചെലവുകൾ ഏറ്റെടുത്ത്‌ പ്രഷ്യസ് ഡ്രോപ്സ്. സൗജന്യ ഡയാലിസിസ് പദ്ധതി പ്രകാരമുള്ള തുക ധനമന്ത്രി കെ എൻ ബാലഗോപാൽ ബന്ധുക്കൾക്ക് കൈമാറി. പദ്ധതി പ്രകാരം 962 ഡയാലിസിസ് സൗജന്യമായി നടത്തിയിട്ടുണ്ട്. കോ-ഓർഡിനേറ്റർ സന്തോഷ് കുമാർ, അഡ്വൈസർ രാജേഷ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News