പെരുംകുളം പത്തുപറ 
ഏലായില്‍ വന്‍ കൃഷിനാശം

പെരുംകുളം പത്തുപറ ഏലായിൽ കാറ്റിൽ നശിച്ച വാഴകൾ


കൊട്ടാരക്കര കഴിഞ്ഞദിവസം വെളുപ്പിനുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും പെരുംകുളം പത്തുപറ ഏലായിൽ വൻ കൃഷിനാശം. വിളവെടുക്കാൻ പാകമായതും കുലയ്ക്കാറായതുമായ 250 ഏത്തവാഴകൾ ഒടിഞ്ഞ് നിലംപൊത്തി. പെരുംകുളം കണ്ണൻകുളങ്ങരയിൽ രാജപ്പൻ, നടുവത്ത് വീട്ടിൽ രാജ്മോഹനൻ, ചോണാട്ട് വടക്കതിൽ അജയകുമാർ, പടപ്പൻ പ്ലാവിളയിൽ രാധാകൃഷ്ണപിള്ള എന്നീ കർഷകരുടെ ഏത്തവാഴകളാണ് പൂർണമായും നശിച്ചത്. Read on deshabhimani.com

Related News