എംഡിയുടെ നിലപാടിനെതിരെ കേരഫെഡിൽ സമരം



കരുനാഗപ്പള്ളി  ശമ്പളപരിഷ്കരണം നടപ്പാക്കാൻ  ഭരണസമിതി തീരുമാനം എടുത്തിട്ടും നടപ്പാക്കാൻ തയ്യാറാകാത്ത കേരഫെഡ്‌ എംഡിയുടെ നിലപാടിനെതിരെ തൊഴിലാളികൾ  സംസ്ഥാന വ്യാപകമായി ഒരു മണിക്കൂർ പണിമുടക്കി ഫാക്ടറികൾക്കു മുന്നിൽ ധർണ നടത്തി. സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിലായിരുന്നു സമരം.  പുതിയകാവ് കേരഫെഡ് ഫാക്ടറിക്കു മുന്നിൽ ഐഎൻടിയുസി നേതാവ് കെ രാജശേഖരൻ ഉദ്ഘാടനംചെയ്തു. സിഐടിയു യൂണിയൻ സെക്രട്ടറി പി ജി വിജയകുമാർ സ്വാഗതം പറഞ്ഞു. എഐടിയുസി നേതാവ് ഗോപൻ അധ്യക്ഷനായി. മധുകുമാർ,  രവീന്ദ്രൻ, ജയപ്രകാശ്, റസാക്ക് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News