26 April Friday

എംഡിയുടെ നിലപാടിനെതിരെ കേരഫെഡിൽ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

കരുനാഗപ്പള്ളി 

ശമ്പളപരിഷ്കരണം നടപ്പാക്കാൻ  ഭരണസമിതി തീരുമാനം എടുത്തിട്ടും നടപ്പാക്കാൻ തയ്യാറാകാത്ത കേരഫെഡ്‌ എംഡിയുടെ നിലപാടിനെതിരെ തൊഴിലാളികൾ  സംസ്ഥാന വ്യാപകമായി ഒരു മണിക്കൂർ പണിമുടക്കി ഫാക്ടറികൾക്കു മുന്നിൽ ധർണ നടത്തി. സംയുക്ത ട്രേഡ്‌ യൂണിയൻ നേതൃത്വത്തിലായിരുന്നു സമരം. 
പുതിയകാവ് കേരഫെഡ് ഫാക്ടറിക്കു മുന്നിൽ ഐഎൻടിയുസി നേതാവ് കെ രാജശേഖരൻ ഉദ്ഘാടനംചെയ്തു. സിഐടിയു യൂണിയൻ സെക്രട്ടറി പി ജി വിജയകുമാർ സ്വാഗതം പറഞ്ഞു. എഐടിയുസി നേതാവ് ഗോപൻ അധ്യക്ഷനായി. മധുകുമാർ,  രവീന്ദ്രൻ, ജയപ്രകാശ്, റസാക്ക് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top