മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസനം: റോഡുകൾ സമർപ്പിച്ചു



കരുനാഗപ്പള്ളി മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ്‌ ആർ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു.  മുനിസിപ്പാലിറ്റിയെ  ആലപ്പാട് പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഒന്നാം ഡിവിഷനിലെ ആലുംകടവ് - കാക്കത്തുരുത്ത് ബണ്ട് റോഡ്, നാലാം ഡിവിഷനിൽനിന്ന് ആരംഭിക്കുന്ന കവറാട്ട്മുക്ക്- -വെളിയിൽ മുക്ക് റോഡ് എന്നിവയാണ്‌ തുറന്നത്‌. 50 ലക്ഷം രൂപ വിനിയോഗിച്ചാണ്  നിർമാണം പൂർത്തിയാക്കിയത്.  ആലുംകടവിൽ നടന്ന ചടങ്ങിൽ  മുനിസിപ്പല്‍ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. മുനിസിപ്പല്‍ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ എം ശോഭന,  കൗൺസിലർ സീമാസഹജൻ, മുനിസിപ്പല്‍ എൻജിനിയർ എ സിയാദ് എന്നിവർ സംസാരിച്ചു.    ചിത്രം: മുനിസിപ്പാലിറ്റിയിലെ വിവിധ വാർഡുകളിലായി മുഖ്യമന്ത്രിയുടെ തീരദേശ റോഡ് വികസന പദ്ധതിയിൽ നിർമിച്ച റോ‍ഡുകൾ  ആർ രാമചന്ദ്രൻ എഎൽഎ ഉദ്‌ഘാടനംചെയ്യുന്നു Read on deshabhimani.com

Related News