വീട്‌ പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ്‌ തൊഴിലാളി മരിച്ചു



ഓയൂർ പഴയകെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. വർക്കല അയിരൂർ കായൽപുരം  ഇഞ്ചയിൽ കോണത്ത് വീട്ടിൽ ചന്ദ്രന്റെ മകൻ സി വിനീത്(33) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെ 9.30നായിരുന്നു അപകടം.  കരാറുകാരന്റെ കൂടെ വെളിനല്ലൂർ വട്ടപ്പാറ പുലിക്കുടി റഷീദാമൻസിലിൽ സജിനബീവിയുടെ പഴയവീട് പൊളിക്കുന്നതിനിടയിൽ തട്ടിന്റെ മുകളിൽനിന്ന് കാൽവഴുതി താഴെ വീഴുകയും ഇഷ്ടികകെട്ടിയ ഭിത്തി പൊളിഞ്ഞ് വിനോദിന്റെ തലയിൽ വീഴുകയുചെയ്തു. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: സുജിത. മക്കൾ: സഞ്ജയ്, വിവേക്. Read on deshabhimani.com

Related News