കാൽപ്പന്തിന്റെ താരങ്ങളാകാൻ 130 പേർ കൂടി



പുനലൂർ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ മെയ്‌ അഞ്ചിന്‌ പുനലൂർ ബോയ്‌സ് ഹൈസ്കൂളിൽ ആരംഭിച്ച ഫുട്‌ബോൾ പരിശീലന ക്യാമ്പ്‌ സമാപിച്ചു. അഞ്ചുമുതൽ 15 വയസ്സുവരെയുള്ളവർക്കായിരുന്നു ക്യാമ്പ്‌ സംഘടിപ്പിച്ചത്‌.  130 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. മുൻ ദേശീയതാരം കെ അജയൻ നേരിട്ടെത്തി പരിശീലനം നൽകി. സന്തോഷ് ട്രോഫി താരങ്ങളായ വിനോദ്കുമാർ, രാജീവ് കുമാർ എന്നിവരും പരിശീലകരായിരുന്നു. സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം ഉദ്‌ഘാടനംചെയ്തു. കൗൺസിലർമാരായ രഞ്ജിത്‌ രാധാകൃഷ്ണൻ (സോണി), എസ് സതേഷ്, സന്തോഷ് ട്രോഫി താരം വിനോദ്‌കുമാർ, എ ജി സെബാസ്റ്റ്യൻ, എം ഖുറൈഷി എന്നിവർ പങ്കെടുത്തു. ആഴ്ചയിൽ രണ്ടുദിവസം വീതം പരിശീലനം തുടരുമെന്ന്‌ ചെയർപേഴ്‌സൺ അറിയിച്ചു. Read on deshabhimani.com

Related News