19 April Friday

കാൽപ്പന്തിന്റെ താരങ്ങളാകാൻ 130 പേർ കൂടി

സ്വന്തം ലേഖകൻUpdated: Thursday May 26, 2022
പുനലൂർ
മുനിസിപ്പാലിറ്റി നേതൃത്വത്തിൽ മെയ്‌ അഞ്ചിന്‌ പുനലൂർ ബോയ്‌സ് ഹൈസ്കൂളിൽ ആരംഭിച്ച ഫുട്‌ബോൾ പരിശീലന ക്യാമ്പ്‌ സമാപിച്ചു. അഞ്ചുമുതൽ 15 വയസ്സുവരെയുള്ളവർക്കായിരുന്നു ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. 
130 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്. മുൻ ദേശീയതാരം കെ അജയൻ നേരിട്ടെത്തി പരിശീലനം നൽകി. സന്തോഷ് ട്രോഫി താരങ്ങളായ വിനോദ്കുമാർ, രാജീവ് കുമാർ എന്നിവരും പരിശീലകരായിരുന്നു.
സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മി എബ്രഹാം ഉദ്‌ഘാടനംചെയ്തു. കൗൺസിലർമാരായ രഞ്ജിത്‌ രാധാകൃഷ്ണൻ (സോണി), എസ് സതേഷ്, സന്തോഷ് ട്രോഫി താരം വിനോദ്‌കുമാർ, എ ജി സെബാസ്റ്റ്യൻ, എം ഖുറൈഷി എന്നിവർ പങ്കെടുത്തു. ആഴ്ചയിൽ രണ്ടുദിവസം വീതം പരിശീലനം തുടരുമെന്ന്‌ ചെയർപേഴ്‌സൺ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top