കരീപ്രയിൽ ഭരണഘടനാ സാക്ഷരതായജ്ഞത്തിന്‌ തുടക്കം

കരീപ്ര പഞ്ചായത്തിലെ ഭരണഘടനാ സാക്ഷരതായജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ 
ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ കരീപ്ര പഞ്ചായത്തിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതായജ്ഞത്തിന് തുടക്കം കുറിച്ച് സന്ദേശറാലിയും പൊതുസമ്മേളനവും നടന്നു. കുഴിമതിക്കാട് ഇടിമുക്കിൽനിന്ന് റാലി ആരംഭിച്ചു. കുഴിമതിക്കാട് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി.  സെനറ്റർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്‌, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പൻ, എ അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടൻപിള്ള, സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യാ ഭാഗി, എസ് എസ് സുവിധ, പഞ്ചായത്ത്‌അംഗം എം ഐ റേയ്ച്ചൽ, സെക്രട്ടറി ബാലകൃഷ്ണപിള്ള, കില ആർപി ജോർജ്കുട്ടി എന്നിവർ സംസാരിച്ചു. സെനറ്റർ പി വേണുഗോപാൽ ഭരണഘടനയുടെ ആമുഖം വായിച്ചു. Read on deshabhimani.com

Related News