20 April Saturday

കരീപ്രയിൽ ഭരണഘടനാ സാക്ഷരതായജ്ഞത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

കരീപ്ര പഞ്ചായത്തിലെ ഭരണഘടനാ സാക്ഷരതായജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ 
ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
കരീപ്ര പഞ്ചായത്തിൽ സമ്പൂർണ ഭരണഘടനാ സാക്ഷരതായജ്ഞത്തിന് തുടക്കം കുറിച്ച് സന്ദേശറാലിയും പൊതുസമ്മേളനവും നടന്നു. കുഴിമതിക്കാട് ഇടിമുക്കിൽനിന്ന് റാലി ആരംഭിച്ചു. കുഴിമതിക്കാട് സ്കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ പൊതുസമ്മേളനം ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് പി എസ് പ്രശോഭ അധ്യക്ഷയായി. 
സെനറ്റർമാർക്കുള്ള തിരിച്ചറിയൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്‌, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻപിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം തങ്കപ്പൻ, എ അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഓമനക്കുട്ടൻപിള്ള, സ്ഥിരം സമിതി അധ്യക്ഷരായ സന്ധ്യാ ഭാഗി, എസ് എസ് സുവിധ, പഞ്ചായത്ത്‌അംഗം എം ഐ റേയ്ച്ചൽ, സെക്രട്ടറി ബാലകൃഷ്ണപിള്ള, കില ആർപി ജോർജ്കുട്ടി എന്നിവർ സംസാരിച്ചു. സെനറ്റർ പി വേണുഗോപാൽ ഭരണഘടനയുടെ ആമുഖം വായിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top