കുന്നത്തൂരിൽ 
ദേശാഭിമാനി ക്യാമ്പയിന് തുടക്കം



ശാസ്താംകോട്ട ദേശാഭിമാനി ജനകീയ ക്യാമ്പയിന് കുന്നത്തൂരിൽ തുടക്കമായി. ശാസ്താംകോട്ട പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി വരിക്കാരെ ചേർക്കുന്ന പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകി. പി ആന്റണി, ഇസഡ് ആന്റണി, ബി സി പിള്ള, ഇ യൂനസ്, എ കെ ഷംസ്, കെ എൽ ശാന്തിനി, സി ലക്ഷ്മിക്കുട്ടി, ടി ഗോപാലകൃഷ്ണൻ, നിധിൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News