പഞ്ചായത്തിന്റെ അനാസ്ഥ: ബീച്ചിൽ നിന്ന് ശേഖരിച്ച മാലിന്യം വീണ്ടും കടലിലേക്ക്

അഴീക്കൽ ബീച്ചിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലേക്കുതന്നെ ഒഴുകിയിറങ്ങുന്നു


കരുനാഗപ്പള്ളി  അഴീക്കൽ ബീച്ചിൽനിന്ന് പഞ്ചായത്ത് ഹരിതകർമ സേന ശേഖരിച്ച മാലിന്യം അധികൃതരുടെ അനാസ്ഥയെ തുടർന്ന് വീണ്ടും കടലിലേക്ക് ഒഴുകിയെത്തുന്നു. പുലിമുട്ടിനു സമീപം കൂട്ടിയിട്ടിരുന്ന മാലിന്യമാണ് യാഥാസമയം നീക്കം ചെയ്യാത്തതിനാൽ കടൽക്ഷോഭത്തെ തുടർന്ന് ബീച്ചിലേക്കുതന്നെ എത്തിയത്. സഞ്ചാരികൾ ഉൾപ്പെടെയുള്ളവര്‍ മൂന്നുദിവസമായി പരാതി പറഞ്ഞിട്ടും ഒരു നടപടിയും പഞ്ചായത്തിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. ബീച്ചിനു സമീപമുള്ള കടകളിൽനിന്ന് ദിവസവും 30 രൂപയാണ് മാലിന്യനീക്കത്തിനായി പഞ്ചായത്ത് ഈടാക്കുന്നത്. എന്നിട്ടും സംസ്കരണം പാളിയതോടെ പ്രതിഷേധം ശക്തമാണ്.    Read on deshabhimani.com

Related News