ഭിന്നശേഷി കുട്ടികൾക്ക് 
സഹായ വിതരണം

കരുനാഗപ്പള്ളി ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണംചെയ്യുന്നു


കരുനാഗപ്പള്ളി ബിആർസി നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കൾക്ക്‌ സഹായ ഉപകരണങ്ങൾ വിതരണംചെയ്‌തു. സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ദീപ്തി രവീന്ദ്രൻ അധ്യക്ഷയായി. ബിപിസി സ്വപ്ന എസ് കുഴിത്തടത്തിൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി സദാശിവൻ, ബിന്ദു രാമചന്ദ്രൻ, ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ വസന്തകുമാരി, സിനീഷ്‌കുമാർ എന്നിവർ സംസാരിച്ചു. പ്ര ത്യേക പരിഗണന അർഹിക്കുന്ന 33 കുട്ടികൾക്ക് വീൽച്ചെയർ, ബ​ഗീസ്, ഫിസിയോ ബെഡ്, എയർബെഡ്, പാരലൽ ബാർ തുടങ്ങിയ സഹായഉപകരണങ്ങൾ വിതരണംചെയ്തു.   Read on deshabhimani.com

Related News