വരിക്കാരെ ചേർത്ത്‌ 
നേതാക്കൾ

സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സുദേവന്റെ നേതൃത്വത്തിൽ പോളയത്തോട്ടിൽ ദേശാഭിമാനി വരിക്കാരെ 
ചേർക്കുന്നു


കൊല്ലം  ജില്ലയിൽ സിപിഐ എം നേതാക്കളുടെ നേതൃത്വത്തിൽ ദേശാഭിമാനി വാർഷികവരിക്കാരെ ചേർത്തു. അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ വ്യാഴാഴ്ച  സംസ്ഥാന കമ്മിറ്റി അംഗങ്ങൾവരെ ഉൾപ്പെടുന്ന ടീമുകളായാണ്‌ വരിക്കാരെ ചേർക്കാൻ രംഗത്തിറങ്ങിയത്‌.  വരിസംഖ്യയും ലിസ്റ്റും 29നും 30നും ഏരിയാതല പ്രവർത്തക യോഗങ്ങളിൽ ഏറ്റുവാങ്ങും. പത്രപ്രചാരണം സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20 വരെ തുടരും. സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പോളയത്തോട്‌ ലോക്കൽ പരിധിയിൽ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ പത്തനാപുരത്തും പി രാജേന്ദ്രൻ മുഖത്തലയിലും  കെ വരദരാജൻ മുളങ്കാടകത്തും  എം എച്ച് ഷാരിയർ ഉയക്കോവിൽ നോർത്തിലും വരിക്കാരെ ചേർത്തു. സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങളോട് അനുബന്ധിച്ച്‌ ദേശാഭിമാനി പ്രചാരണം സജീവമാണ്‌. വർഗബഹുജന സംഘടനകളുമായി സഹകരിച്ച്‌ കലാകായിക മത്സരങ്ങൾ, ചിത്രരചനാ –-വായന മത്സരങ്ങൾ, ക്വിസ്‌ എന്നിവ നടക്കുന്നു.  Read on deshabhimani.com

Related News