25 April Thursday
സ്വന്തം ലേഖകന്‍

വരിക്കാരെ ചേർത്ത്‌ 
നേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

സിപിഐ എം ജില്ലാസെക്രട്ടറി എസ്‌ സുദേവന്റെ നേതൃത്വത്തിൽ പോളയത്തോട്ടിൽ ദേശാഭിമാനി വരിക്കാരെ 
ചേർക്കുന്നു

കൊല്ലം 
ജില്ലയിൽ സിപിഐ എം നേതാക്കളുടെ നേതൃത്വത്തിൽ ദേശാഭിമാനി വാർഷികവരിക്കാരെ ചേർത്തു. അഴീക്കോടൻ രാഘവൻ രക്തസാക്ഷിദിനമായ വ്യാഴാഴ്ച  സംസ്ഥാന കമ്മിറ്റി അംഗങ്ങൾവരെ ഉൾപ്പെടുന്ന ടീമുകളായാണ്‌ വരിക്കാരെ ചേർക്കാൻ രംഗത്തിറങ്ങിയത്‌.  വരിസംഖ്യയും ലിസ്റ്റും 29നും 30നും ഏരിയാതല പ്രവർത്തക യോഗങ്ങളിൽ ഏറ്റുവാങ്ങും. പത്രപ്രചാരണം സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20 വരെ തുടരും.
സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പോളയത്തോട്‌ ലോക്കൽ പരിധിയിൽ നേതൃത്വം നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ രാജഗോപാൽ പത്തനാപുരത്തും പി രാജേന്ദ്രൻ മുഖത്തലയിലും  കെ വരദരാജൻ മുളങ്കാടകത്തും  എം എച്ച് ഷാരിയർ ഉയക്കോവിൽ നോർത്തിലും വരിക്കാരെ ചേർത്തു. സിപിഐ എം ബ്രാഞ്ച്‌ സമ്മേളനങ്ങളോട് അനുബന്ധിച്ച്‌ ദേശാഭിമാനി പ്രചാരണം സജീവമാണ്‌. വർഗബഹുജന സംഘടനകളുമായി സഹകരിച്ച്‌ കലാകായിക മത്സരങ്ങൾ, ചിത്രരചനാ –-വായന മത്സരങ്ങൾ, ക്വിസ്‌ എന്നിവ നടക്കുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top