കാർഷിക കുളങ്ങൾ നാടിനു സമർപ്പിച്ചു

മേലില പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ താരാ സജികുമാർ 
ഉദ്ഘാടനംചെയ്യുന്നു


കുന്നിക്കോട് മേലില പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ താരാ സജികുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ എൻ അനിൽകുമാർ അധ്യക്ഷനായി. 40 തൊഴിലാളികൾ ഏഴുദിവസം കൊണ്ട് മേലില സൗത്ത് വാർഡിൽ കാർഷിക കുളം നിർമിച്ചത്‌. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എസ് അനിൽകുമാർ, വി ആർ ജ്യോതി, ആർ ഗോപിക, പി ശ്രീജ, വത്സല, അനു വർഗീസ്, എ ഇ ശ്രീലക്ഷ്‌മി, ജ്യോതി പ്രദീഷ് എന്നിവർ സംസാരിച്ചു.  വെട്ടിക്കവല പഞ്ചായത്ത്‌ തലച്ചിറയിൽ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ എം പി സജീവ് ഉദ്ഘാടനംചെയ്തു. തലച്ചിറ അസീസ് അധ്യക്ഷനായി. എസ് ഷാനവാസ് ഖാൻ, അനില പ്രഭ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News