25 April Thursday

കാർഷിക കുളങ്ങൾ നാടിനു സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023

മേലില പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ താരാ സജികുമാർ 
ഉദ്ഘാടനംചെയ്യുന്നു

കുന്നിക്കോട്
മേലില പഞ്ചായത്തിൽ തൊഴിലുറപ്പു തൊഴിലാളികൾ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ താരാ സജികുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ എൻ അനിൽകുമാർ അധ്യക്ഷനായി. 40 തൊഴിലാളികൾ ഏഴുദിവസം കൊണ്ട് മേലില സൗത്ത് വാർഡിൽ കാർഷിക കുളം നിർമിച്ചത്‌. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എസ് അനിൽകുമാർ, വി ആർ ജ്യോതി, ആർ ഗോപിക, പി ശ്രീജ, വത്സല, അനു വർഗീസ്, എ ഇ ശ്രീലക്ഷ്‌മി, ജ്യോതി പ്രദീഷ് എന്നിവർ സംസാരിച്ചു. 
വെട്ടിക്കവല പഞ്ചായത്ത്‌ തലച്ചിറയിൽ നിർമിച്ച കാർഷിക കുളം പ്രസിഡന്റ്‌ എം പി സജീവ് ഉദ്ഘാടനംചെയ്തു. തലച്ചിറ അസീസ് അധ്യക്ഷനായി. എസ് ഷാനവാസ് ഖാൻ, അനില പ്രഭ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top