ഇളമാട്‌ 18 പേർക്കുകൂടി കോവിഡ്‌



ചടയമംഗലം  ഇളമാട് പഞ്ചായത്തിൽ കോവിഡ് ബാധിതർ കൂടുന്നു. വെള്ളിയാഴ്‌ച 21 പേരുടെ ഫലം പോസിറ്റീവായി. കുളഞ്ഞി, ഇളമാട്, അമ്പലംമുക്ക് പ്രദേശങ്ങളിലെ ചില ഭാഗങ്ങൾ കണ്ടെയിൻമെന്റ്‌ സോണായി പ്രഖ്യാപിച്ചു.  എസ്റ്റേറ്റ് ജങ്‌ഷൻ മുതൽ അമ്പലമുക്ക് കരയും അമ്പലംമുക്ക് തടിമിൽ മുതൽ ആയൂർ റോഡ്, മാടൻകാവ് കോളനി റോഡുകളുടെ ഇരുവശവും ആണ് കണ്ടെയ്‌ൻമെന്റ്‌ സോണുകളായത്‌.  കോവിഡ്‌ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News