വീട് തീവച്ചു നശിപ്പിച്ച കേസില്‍ 
യുവാവ് അറസ്റ്റിൽ

വിനേഷ്


ചവറ വീട് തീവച്ച് നശിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പന്മന മനയിൽ മുറിയിൽ വിനീത് ഭവനിൽ വിനേഷ് (33) ആണ് പിടിയിലായത്. ചവറ പയനിവിള കോളനിയിൽ സരസ്വതിയുടെ (48) വീടിനാണ് നവംബർ 15ന് രാത്രി തീയിട്ടത്. സരസ്വതിയുടെ മകനുമായി പ്രണയത്തിലായിരുന്ന വിനേഷിന്റെ സഹോദരി ഇറങ്ങിപ്പോയതിന്റെ വിരോധത്തിലാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു.  വീട്ടുസാമഗ്രികളും റേഷൻകാർഡും മറ്റു രേഖകളും നാലായിരത്തോളം രൂപയുടെ നോട്ടുകളും ഉൾപ്പെടെ അഞ്ചു ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി പറയുന്നു. ചവറ ഇൻസ്പെക്ടർ നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുകേശ്, നൗഫൽ, ആന്റണി സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ്‌ ചെയ്തു.   Read on deshabhimani.com

Related News