19 April Friday

വീട് തീവച്ചു നശിപ്പിച്ച കേസില്‍ 
യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

വിനേഷ്

ചവറ
വീട് തീവച്ച് നശിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. പന്മന മനയിൽ മുറിയിൽ വിനീത് ഭവനിൽ വിനേഷ് (33) ആണ് പിടിയിലായത്. ചവറ പയനിവിള കോളനിയിൽ സരസ്വതിയുടെ (48) വീടിനാണ് നവംബർ 15ന് രാത്രി തീയിട്ടത്. സരസ്വതിയുടെ മകനുമായി പ്രണയത്തിലായിരുന്ന വിനേഷിന്റെ സഹോദരി ഇറങ്ങിപ്പോയതിന്റെ വിരോധത്തിലാണ് തീയിട്ടതെന്ന് പൊലീസ് പറഞ്ഞു. 
വീട്ടുസാമഗ്രികളും റേഷൻകാർഡും മറ്റു രേഖകളും നാലായിരത്തോളം രൂപയുടെ നോട്ടുകളും ഉൾപ്പെടെ അഞ്ചു ലക്ഷം രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി പറയുന്നു. ചവറ ഇൻസ്പെക്ടർ നിസാമുദീന്റെ നേതൃത്വത്തിൽ എസ്ഐമാരായ സുകേശ്, നൗഫൽ, ആന്റണി സിപിഒ അനു എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ്‌ ചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top