കേസരി ട്രസ്റ്റിന്റെ വീട് ഇന്നു കൈമാറും

ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ച നൽകുന്ന വീട്


കരുനാഗപ്പള്ളി  കുലശേഖരപുരം ആദിനാട് സ്വദേശി ഷീജാ കുമാരിയ്ക്ക് ഭാരത കേസരി കൾച്ചറൽ ട്രസ്റ്റ് നിർമിച്ച വീടിന്റെ താക്കോൽ വെള്ളിയാഴ്ച വൈകിട്ട് 5.30-ന് കരുനാഗപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ കൃഷിമന്ത്രി പി പ്രസാദ്  കൈമാറും. മെയ് 13-നാണ്‌ കല്ലിട്ടത്‌.  580 ചതുരശ്ര അടിയിലാണ് വീടെന്ന് ട്രസ്റ്റ് ചെയർമാൻ എസ് എസ് നായർ, മഞ്ചേരി കെ ആർ ഭാസ്‌കരപിള്ള, കെ ആർ ജി ഉണ്ണിത്താൻ, ഹരികുമാർ മേനോൻ, ജി ചന്ദ്രബാബു, സി രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. Read on deshabhimani.com

Related News