ബിജെപി വിട്ട്‌ ഇടതുപക്ഷം ചേർന്ന്‌

ബിജെപിയിൽനിന്നു രാജിവച്ച തഴമേൽ ജി ബൈജുവിനെയും കുടുംബത്തെയും സിപിഐ എം അഞ്ചൽ 
ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പാർടി പതാക നൽകി സ്വീകരിക്കുന്നു


അഞ്ചൽ ബിജെപി അഞ്ചൽ പഞ്ചായത്ത് ഭാരവാഹിയായിരുന്ന തഴമേൽ ജി ബൈജുവും കുടുംബവും പാർടിവിട്ടു. ഇനി ഇടതുപക്ഷത്തിനൊപ്പം ചേർന്നു പ്രവർത്തിക്കും. സിപിഐ എം അഞ്ചൽ ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ ഇവരെ  ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ പാർടി പതാക നൽകി സ്വീകരിച്ചു. വി എസ്  സതീഷ്, എസ്  സൂരജ്, ജി  ബാബുരാജ്, ജിഷ്ണു,  എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News