ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച 4 പേർ പിടിയിൽ

പനച്ചവിളയിൽ ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 
അറസ്‌റ്റിലായവർ


 അഞ്ചൽ  പനച്ചവിളയിൽ ലോറി ഡ്രൈ വറെ വെട്ടിപ്പരിക്കേൽപ്പിച്ച കേ സിൽ നാലുപേർ അറസ്റ്റിൽ. കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ്, പനച്ചവിള ചെറുകര പുത്തൻവീട്ടിൽ ആൾഡ്രിൻ തമ്പാൻ, ഇടമുളയ്ക്കൽ ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ, പനച്ചവിള റനീഷ് മൻസിലിൽ റനീഷ് ഹമീദ് എന്നിവരാണ് പൊലീസ് പിടിയിലായത്.  ഇടമുളയ്ക്കൽ പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനെയാണ് പ്രതികൾ വെട്ടിയത്. ആൾഡ്രിൻ തമ്പാന്റെ ലോറി ഡ്രൈവറായിരുന്നു റിജിൻ. പിന്നീട് പനച്ചവിളയിലെ ഡ്രൈ വർമാർ ചേർന്ന് സ്വന്തമായി ലോറി വാങ്ങിയതോടെ റിജിൻ ആൾഡ്രിന്റെ ലോറി ഓടിക്കാൻ വരാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഒരാഴ്ചമുമ്പ്‌ രാത്രി 11ന്‌ പനച്ചവിള പുത്താറ്റുവച്ച് റിജിനെ മർദിക്കുകയും കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതെത്ത്‌ പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News