24 April Wednesday

ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

പനച്ചവിളയിൽ ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ 
അറസ്‌റ്റിലായവർ

 അഞ്ചൽ 

പനച്ചവിളയിൽ ലോറി ഡ്രൈ വറെ വെട്ടിപ്പരിക്കേൽപ്പിച്ച കേ സിൽ നാലുപേർ അറസ്റ്റിൽ. കോട്ടുക്കൽ ശ്രീനിലയത്തിൽ ശ്രീദർശ്, പനച്ചവിള ചെറുകര പുത്തൻവീട്ടിൽ ആൾഡ്രിൻ തമ്പാൻ, ഇടമുളയ്ക്കൽ ചിഞ്ചു ഭവനിൽ ബാബുക്കുട്ടൻ, പനച്ചവിള റനീഷ് മൻസിലിൽ റനീഷ് ഹമീദ് എന്നിവരാണ് പൊലീസ് പിടിയിലായത്. 
ഇടമുളയ്ക്കൽ പാളയംകുന്ന് പുത്തൻവിള വീട്ടിൽ റിജിനെയാണ് പ്രതികൾ വെട്ടിയത്. ആൾഡ്രിൻ തമ്പാന്റെ ലോറി ഡ്രൈവറായിരുന്നു റിജിൻ. പിന്നീട് പനച്ചവിളയിലെ ഡ്രൈ വർമാർ ചേർന്ന് സ്വന്തമായി ലോറി വാങ്ങിയതോടെ റിജിൻ ആൾഡ്രിന്റെ ലോറി ഓടിക്കാൻ വരാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ ഒരാഴ്ചമുമ്പ്‌ രാത്രി 11ന്‌ പനച്ചവിള പുത്താറ്റുവച്ച് റിജിനെ മർദിക്കുകയും കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതെത്ത്‌ പൊലീസ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top