സുഭിക്ഷ കേരളം: മരച്ചീനി വിളവെടുത്തു

സിപിഐ എം പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പക്കര കർഷക സൗഹൃദകൂട്ടായ്മ കൃഷിചെയ്ത മരച്ചീനി വിളവെടുപ്പ് ഏരിയ സെക്രട്ടറി 
എസ് എൽ സജികുമാർ ഉദ്‌‌ഘാടനംചെയ്യുന്നു


കുണ്ടറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ എം പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പക്കര കർഷക സൗഹൃദകൂട്ടായ്മ കൃഷിചെയ്ത മരച്ചീനി വിളവെടുത്തു.  തെങ്ങുവിള ജങ്ഷന് സമീപം ഒന്നര ഏക്കറിലാണ്‌ മരച്ചീനിക്കൃഷി ചെയ്തത്‌. വിളവെടുപ്പ് ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ജെ ഷാഫി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുൻ അംഗം ജൂലിയറ്റ് നെത്സൺ, പഞ്ചായത്ത് അംഗം ഷാജി വട്ടത്തറ, കർഷക കൂട്ടായ്മ സെക്രട്ടറി ജെ ഫ്രാൻസിസ്, വിക്ടർ ജോൺ, സ്റ്റാലിൻ, ജെയിംസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News