28 March Thursday

സുഭിക്ഷ കേരളം: മരച്ചീനി വിളവെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2021

സിപിഐ എം പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പക്കര കർഷക സൗഹൃദകൂട്ടായ്മ കൃഷിചെയ്ത മരച്ചീനി വിളവെടുപ്പ് ഏരിയ സെക്രട്ടറി 
എസ് എൽ സജികുമാർ ഉദ്‌‌ഘാടനംചെയ്യുന്നു

കുണ്ടറ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐ എം പേരയം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പടപ്പക്കര കർഷക സൗഹൃദകൂട്ടായ്മ കൃഷിചെയ്ത മരച്ചീനി വിളവെടുത്തു. 
തെങ്ങുവിള ജങ്ഷന് സമീപം ഒന്നര ഏക്കറിലാണ്‌ മരച്ചീനിക്കൃഷി ചെയ്തത്‌. വിളവെടുപ്പ് ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌‌ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി ജെ ഷാഫി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മുൻ അംഗം ജൂലിയറ്റ് നെത്സൺ, പഞ്ചായത്ത് അംഗം ഷാജി വട്ടത്തറ, കർഷക കൂട്ടായ്മ സെക്രട്ടറി ജെ ഫ്രാൻസിസ്, വിക്ടർ ജോൺ, സ്റ്റാലിൻ, ജെയിംസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top