പച്ചക്കറിക്കൃഷി ആരംഭിച്ചു

കൊട്ടറ സഖാവ് ആനന്ദക്കുട്ടൻ വായനശാലയുടെ നേതൃത്വത്തിൽ അറക്കടവ് പാലത്തിനു സമീപം ആരംഭിച്ച പച്ചക്കറിക്കൃഷി മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു


എഴുകോൺ കൊട്ടറ സഖാവ് ആനന്ദക്കുട്ടൻ വായനശാലയുടെ നേതൃത്വത്തിൽ അറക്കടവ് പാലത്തിനു സമീപം പച്ചക്കറിക്കൃഷി ആരംഭിച്ചു. കൃഷിഭവന്റെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹകരണത്തോടെയാണ് കൃഷി. ധനമന്ത്രി കെ എൻ ബാലഗോപാൽ തൈ നടീൽ ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ബിനോജ് അധ്യക്ഷനായി. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എം ബി പ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌അംഗം ജി തോമസ്, വിഷ്ണു, ജലജ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News