26 April Friday

പച്ചക്കറിക്കൃഷി ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കൊട്ടറ സഖാവ് ആനന്ദക്കുട്ടൻ വായനശാലയുടെ നേതൃത്വത്തിൽ അറക്കടവ് പാലത്തിനു സമീപം ആരംഭിച്ച പച്ചക്കറിക്കൃഷി മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യുന്നു

എഴുകോൺ
കൊട്ടറ സഖാവ് ആനന്ദക്കുട്ടൻ വായനശാലയുടെ നേതൃത്വത്തിൽ അറക്കടവ് പാലത്തിനു സമീപം പച്ചക്കറിക്കൃഷി ആരംഭിച്ചു. കൃഷിഭവന്റെയും തൊഴിലുറപ്പു തൊഴിലാളികളുടെയും സഹകരണത്തോടെയാണ് കൃഷി. ധനമന്ത്രി കെ എൻ ബാലഗോപാൽ തൈ നടീൽ ഉദ്ഘാടനംചെയ്തു. വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ ബിനോജ് അധ്യക്ഷനായി. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ എം ബി പ്രകാശ്, ബ്ലോക്ക്‌ പഞ്ചായത്ത്‌അംഗം ജി തോമസ്, വിഷ്ണു, ജലജ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top