തൊള്ളൂരിൽ 
കാട്ടുപന്നി ശല്ല്യം രൂക്ഷം

ഇടമുളയ്ക്കൽ തൊള്ളൂരിൽ 
കാട്ടുപന്നി കൃഷി നശിപ്പിച്ച നിലയിൽ


അഞ്ചൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ  തൊള്ളൂരിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടത്തോടെ എത്തി റബർ, വാഴ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകൾ  നശിപ്പിക്കുന്നത് പതിവാണ്. പുലർച്ചെ ടാപ്പിങ്ങിന് എത്തുന്ന കർഷകർക്കും ഇവ ഭീഷണിയാകുന്നു. തൊള്ളൂർ അക്കരവിള പുത്തൻവീട്ടിൽ  ഷിബു ലൂക്കോസിന്റെ കാർഷിക വിളകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചത്. മയിൽ, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവുമുണ്ട്‌.   വനംവകുപ്പും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News