25 April Thursday

തൊള്ളൂരിൽ 
കാട്ടുപന്നി ശല്ല്യം രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

ഇടമുളയ്ക്കൽ തൊള്ളൂരിൽ 
കാട്ടുപന്നി കൃഷി നശിപ്പിച്ച നിലയിൽ

അഞ്ചൽ
ഇടമുളയ്ക്കൽ പഞ്ചായത്തിലെ  തൊള്ളൂരിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നു. കൂട്ടത്തോടെ എത്തി റബർ, വാഴ, ചേമ്പ്, ചേന തുടങ്ങിയ കാർഷിക വിളകൾ  നശിപ്പിക്കുന്നത് പതിവാണ്. പുലർച്ചെ ടാപ്പിങ്ങിന് എത്തുന്ന കർഷകർക്കും ഇവ ഭീഷണിയാകുന്നു. തൊള്ളൂർ അക്കരവിള പുത്തൻവീട്ടിൽ  ഷിബു ലൂക്കോസിന്റെ കാർഷിക വിളകളാണ് കഴിഞ്ഞദിവസം രാത്രി കാട്ടുപന്നികൾ നശിപ്പിച്ചത്. മയിൽ, കുരങ്ങ്, മുള്ളൻപന്നി എന്നിവയുടെ ശല്യവുമുണ്ട്‌.  
വനംവകുപ്പും പഞ്ചായത്തും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top