പുതുവലിൽ ബിജെപി ബന്ധം ഉപേക്ഷിച്ച് 30 പേർ സിപിഐ എമ്മിനൊപ്പം

ആർഎസ്എസ് –-ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മിനൊപ്പം 
ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സിപിഐ എം ലോക്കൽ 
സെക്രട്ടറി എം ഷെരീഫിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


കടയ്ക്കൽ ഇട്ടിവ തോട്ടംമുക്ക്‌ വാർഡിൽ കാമ്പിക്കോണം പുതുവലിൽ ആർഎസ്എസ് -–-ബിജെപി ബന്ധം ഉപേക്ഷിച്ച് 30 പേർ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സ്വീകരണ യോഗം സിപിഐ എം ലോക്കൽ സെക്രട്ടറി എം ഷെരീഫ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ യൂണിറ്റ് രൂപീകരണം ബ്ലോക്ക് സെക്രട്ടറി ബി ബൈജു ഉദ്ഘാടനംചെയ്തു. നിഷാദ് റഹ്മാൻ, എസ് അരുണാദേവി, രാമചന്ദ്രൻനായർ, അമൽബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News