ഇവിടെ തളിർക്കും സ്വപ്‌നങ്ങൾ



കൊട്ടാരക്കര കുളക്കട പഞ്ചായത്തിൽ ലൈഫ് മിഷനിലൂടെ 40 കുടുംബങ്ങൾക്കായി ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്‌ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ കരിപുരട്ടാൻ കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ലൈഫ് മിഷനെന്ന് മന്ത്രി പറഞ്ഞു. കാർഷികവിളകൾക്ക് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ, അത്‌ ഇല്ലാതാക്കുന്ന നയമാണ്  കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു. പി അയിഷാപോറ്റി എംഎൽഎ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, വൈസ് പ്രസിഡന്റ് ആർ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ ചന്ദ്രകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, ഡിഡിപി ബിനുൻ വാഹിദ്, സ്ഥിരംസമിതി അധ്യക്ഷരായ ജെ ലീലാവതിയമ്മ, കോട്ടയ്ക്കൽ രാജപ്പൻ, ടി ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ പൂവറ്റൂർ സുരേന്ദ്രൻ, കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു.  പൂവറ്റൂർ പടിഞ്ഞാറ് ആലിൻകുന്നിൽ കാവിൽ ക്ഷേത്രത്തിനു സമീപം പഞ്ചായത്ത് വാങ്ങിയ 1.66 എക്കറിലാണ്‌ കെട്ടിട സമുച്ചയം പണിയുന്നത്. കുടിവെള്ള പദ്ധതി, കളിസ്ഥലം തുടങ്ങിയ സംവിധാനങ്ങളും ഭവനസമുച്ചയത്തോടൊപ്പമുണ്ടാകും. സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർമാണച്ചുമതല.  Read on deshabhimani.com

Related News