25 April Thursday
ലൈഫ് മിഷനിലൂടെ 40 കുടുംബങ്ങൾക്ക് പാർപ്പിടം

ഇവിടെ തളിർക്കും സ്വപ്‌നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കൊട്ടാരക്കര
കുളക്കട പഞ്ചായത്തിൽ ലൈഫ് മിഷനിലൂടെ 40 കുടുംബങ്ങൾക്കായി ഒരുക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്‌ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു. സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളിൽ കരിപുരട്ടാൻ കോൺഗ്രസും ബിജെപിയും നടത്തുന്ന കുപ്രചാരണങ്ങൾക്കുള്ള മറുപടിയാണ് ലൈഫ് മിഷനെന്ന് മന്ത്രി പറഞ്ഞു. കാർഷികവിളകൾക്ക് ഏറ്റവും കൂടുതൽ താങ്ങുവില നൽകുന്ന സംസ്ഥാനമാണ്‌ കേരളം. എന്നാൽ, അത്‌ ഇല്ലാതാക്കുന്ന നയമാണ്  കേന്ദ്രത്തിന്റേതെന്നും മന്ത്രി പറഞ്ഞു.
പി അയിഷാപോറ്റി എംഎൽഎ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, വൈസ് പ്രസിഡന്റ് ആർ രാജേഷ്, ബ്ലോക്ക് പ്രസിഡന്റ് കെ ചന്ദ്രകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, ഡിഡിപി ബിനുൻ വാഹിദ്, സ്ഥിരംസമിതി അധ്യക്ഷരായ ജെ ലീലാവതിയമ്മ, കോട്ടയ്ക്കൽ രാജപ്പൻ, ടി ശ്രീജ, പഞ്ചായത്ത് അംഗങ്ങളായ പൂവറ്റൂർ സുരേന്ദ്രൻ, കെ വിനോദ്കുമാർ എന്നിവർ സംസാരിച്ചു. 
പൂവറ്റൂർ പടിഞ്ഞാറ് ആലിൻകുന്നിൽ കാവിൽ ക്ഷേത്രത്തിനു സമീപം പഞ്ചായത്ത് വാങ്ങിയ 1.66 എക്കറിലാണ്‌ കെട്ടിട സമുച്ചയം പണിയുന്നത്. കുടിവെള്ള പദ്ധതി, കളിസ്ഥലം തുടങ്ങിയ സംവിധാനങ്ങളും ഭവനസമുച്ചയത്തോടൊപ്പമുണ്ടാകും. സംസ്ഥാന ഭവനനിർമാണ ബോർഡിനാണ് നിർമാണച്ചുമതല. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top