ചുമട്ടുതൊഴിലാളികൾ 
ദേശാഭിമാനി വരിക്കാരാകണം

ഇ കെ നായനാരുടെ ചിത്രത്തിനു മുമ്പിൽ ടി പി രാമകൃഷ്‌ണൻ പുഷ്പചക്രം അർപ്പിക്കുന്നു


കൊല്ലം ജീവിതാന്ത്യംവരെ ദേശാഭിമാനിക്കുവേണ്ടി പ്രവർത്തിച്ച ഇ കെ നായനാരുടെ സ്‌മരണയിൽ എല്ലാ തൊഴിലാളികളും പത്രപ്രചാരണത്തിനായി രംഗത്തിറങ്ങണമെന്ന്‌ കേരള ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ പറഞ്ഞു.  ആറുമാസംകൊണ്ട് എല്ലാ ചുമട്ടുതൊഴിലാളികളും വരിക്കാരാകണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നായനാർ അനുസ്‌മരണ യോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ പി സഹദേവൻ, എസ് ജയമോഹൻ, എസ് സുദേവൻ,  ആർ രാമു, എ എം ഇക്ബാൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News