25 April Thursday

ചുമട്ടുതൊഴിലാളികൾ 
ദേശാഭിമാനി വരിക്കാരാകണം

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ഇ കെ നായനാരുടെ ചിത്രത്തിനു മുമ്പിൽ ടി പി രാമകൃഷ്‌ണൻ പുഷ്പചക്രം അർപ്പിക്കുന്നു

കൊല്ലം
ജീവിതാന്ത്യംവരെ ദേശാഭിമാനിക്കുവേണ്ടി പ്രവർത്തിച്ച ഇ കെ നായനാരുടെ സ്‌മരണയിൽ എല്ലാ തൊഴിലാളികളും പത്രപ്രചാരണത്തിനായി രംഗത്തിറങ്ങണമെന്ന്‌ കേരള ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ ടി പി രാമകൃഷ്ണൻ പറഞ്ഞു. 
ആറുമാസംകൊണ്ട് എല്ലാ ചുമട്ടുതൊഴിലാളികളും വരിക്കാരാകണമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിൽ നായനാർ അനുസ്‌മരണ യോഗം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെ പി സഹദേവൻ, എസ് ജയമോഹൻ, എസ് സുദേവൻ,  ആർ രാമു, എ എം ഇക്ബാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top