ജോസഫ് ചെറിയാനെ അനുസ്മരിച്ചു

ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ 23ാമത് അനുസ്മരണവും ജില്ലാതല ഐഡി കാര്‍ഡ് വിതരണവും ന​ഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേശ് ഉദ്ഘാടനംചെയ്യുന്നു


കൊട്ടാരക്കര ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന്റെ 23–-ാമത് അനുസ്മരണവും ജില്ലാതല ഐഡി കാർഡ് വിതരണവും മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. എം വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജോയി ഉമ്മന്നൂർ അധ്യക്ഷനായി. സെക്രട്ടറി എം എസ്‌ വിനോദ് സ്വാ​ഗതം പറഞ്ഞു. കെ അശോകൻ, ഇ എ  ഖാദർ, എൻ രാമചന്ദ്രൻനായർ, അനിൽ എ വൺ, കൊല്ലം രമേശ് കുമാർ, പി മണിലാൽ, വിൽസൺ ആന്റണി, അരുൺ പനയ്ക്കൽ, രാജൻ പുനലൂർ, ഉമ്മൻ തോമസ്, സന്തോഷ് തൊളിക്കോട്, അശോക് പ്രസാദ്, ചന്ദ്രബാബു, പ്രദീപ് അപ്പാളൂർ, സുനിൽ സൺ ​ഗ്രാഫിക്സ്, ഉദയൻ കാർത്തിക, കവിത അശോക്, സന്തോഷ് ആരാമം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News