തൊഴിൽചെയ്യാൻ സന്നദ്ധരായി 13,596 പേർ



കൊല്ലം കുടുംബശ്രീ വഴി ജില്ലയിൽ തൊഴിൽചെയ്യാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്‌ത‌ത്‌ 13,596 പേർ. ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്‌ത‌ത്‌ കൊല്ലം നഗരസഭയുടെ കീഴിലാണ്‌,  7600പേർ.  കുടുംബശ്രീ വെബ്‌ പോർട്ടൽ വഴിയാണ്‌ കുടുംബശ്രീ അംഗങ്ങളും പുരുഷൻമാരും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും തൊഴിലിനായി രജി‌സ്റ്റർ ചെയ്‌ത‌ത്‌. രജി‌സ്റ്റർ ചെയ്‌തതിൽ 856 പേർക്ക്‌ തൊഴിൽ പരിശീലനം ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടി തുടങ്ങി. കോവിഡ്‌ പശ്ചാത്തലത്തിൽ ഘട്ടം ഘട്ടമായാകും പരിശീലനം. 20പേർ അടങ്ങുന്ന ബാച്ചുകളായാണ്‌ പരിശീലനം. അപേക്ഷകരിൽ ഏറെയും സൂക്ഷ്‌മ സംരംഭം തുടങ്ങുന്നതിനാണ്‌ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്‌.  കറിപ്പൗഡർ, തുണിബാഗ്‌, യുണിറ്റുകൾ, കടകൾ തുടങ്ങിയവയ്‌ക്കാണ്‌ പ്രാമുഖ്യം നൽകിയിരിക്കുന്നത്‌. രജിസ്‌ട്രേഷൻ തുടരുന്നു. Read on deshabhimani.com

Related News